Career (Page 85)

തിരുവനന്തപുരം: കേരള സംസ്ഥാന സിനിമാ ഓപ്പറ്റേർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. രാവിലെ 7.30 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കലാഭവൻ തിയേറ്ററിലാണ് പരീക്ഷ നടത്തുക.

യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റായ www.celkerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

കോഴിക്കോട്: ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക് അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജലവിതരണ പദ്ധതികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം .പരമാവധി വേതനം -43155 . ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. സാമൂഹിക സേവനത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, പരമാവധി വേതനം -27550 .

മീഡിയ സ്‌പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത. മാധ്യമ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പരമാവധി വേതനം -21850. ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക് /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. പരമാവധി വേതനം -20760. ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. . വിശദവിവരങ്ങൾക്ക് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുക. ഫോൺ : 0495 2370220, 6238096797, മെയിൽ ഐഡി projectkkdint@gmail.com. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 24.

വയനാട്: കുടുംബ കോടതിയിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്/ സൈക്കോളജി ബിരുദാനന്തര ബിരുദവും ഫാമിലി കൗൺസിലിംഗിൽ 2 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. താൽപര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും സഹിതം ഡിസംബർ 31 നകം കുടുംബ കോടതിയിൽ സമർപ്പിക്കണം. ഫോൺ : 04936 203630.

അതേസമയം, കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം, ഹെവി ലൈസൻസ് നിർബന്ധം, വ്യക്തമായ കാഴ്ചയുള്ളവരായിരിക്കണം(ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം). 2022 ജനുവരി 1 ന് 56 വയസ്സ് കവിയരുത്. അപേക്ഷകർ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം, വാളൽ എന്ന വിലാസത്തിൽ ഡിസംബർ 23 വരെ അപേക്ഷ സമർപ്പിക്കാം. കൂടിക്കാഴ്ച ഡിസംബർ 27 ന് രാവിലെ 11.30 ന് വാളൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. ഫോൺ 9995032623.

തൃശൂർ: ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്‌ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04872-328258. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24,

അതേസമയം, ഡെങ്കിപ്പനി, ചിക്കൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്‌സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുള്ളവരാകണം. താല്പര്യമുള്ളവർ ഡിസംബർ 24 ശനിയാഴ്ച രാവിലെ 10.30 മുതൽ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡുകളുടെയും അസ്സലും പകർപ്പുമായി പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിൽ അക്കൗണ്ടൻസി/ ഫിനാൻസ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ എം.കോം/ എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റ് യോഗ്യതയുള്ളവർക്കും ഒരു വർഷം യു.ജി/പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം. 24,000 രൂപയാണ് പ്രതിമാസ വേതനം. 30,000 രൂപ പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് ലഭിക്കും.

സർട്ടിഫിക്കറ്റന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 24.

വയനാട്: തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമേഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആന്റ് ബിസിനസ്സ് മാനേജ്മെന്റ് യോഗ്യതയോ അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് നിയമനം നൽകുക.

താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം തിരുനെല്ലി പഞ്ചായത്ത് ഓഫീസിൽ എത്തണം. ഫോൺ: 04935 250453. കൂടിക്കാഴ്ച ഡിസംബർ 23 ന് ഉച്ചക്ക് 2 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.

തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) ഡിപിഎംഎസ്‌യുവിൽ താത്കാലിക നിയമനം. കരാറടിസ്ഥാനത്തിൽ ജില്ലാ അർബ്ബൻ ഹെൽത്ത് കോ-ഓർഡിനേറ്ററെയാണ് നിയമിക്കുക. പരീക്ഷ / അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.

യോഗ്യത: എം ബി എ / എം എസ് ഡബ്‌ള്യു / എം പി എച്ച് / എം എച്ച് എ ബിരുദം (റെഗുലർ). ആരോഗ്യമേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 2022 നവംബർ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 25000 രൂപ.

താൽപ്പര്യമുള്ളവർ ജനന തിയ്യതി,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ ഡി)സഹിതം അപേക്ഷ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷ / ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824. അപേക്ഷ അയക്കേണ്ട അവസാന തീയതി: 2022 ഡിസംബർ 23ന് വൈകിട്ട് 5 മണി.

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റിയാണ് യോഗ്യത.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. 27ന് രാവിലെ 11ന് അഭിമുഖം നടക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 22.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.

പത്തനംതിട്ട: ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷൻ, അടൂർ ഓഫീസിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വോളന്റിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയോ/ ഐടിഐ സിവിൽ കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് പങ്കെടുക്കാം. ജലവിതരണ രംഗത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കുവേണ്ടിയുള്ളതും താൽക്കാലികവുമാണ്.

യോഗ്യരായവർ ഡിസംബർ 19 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകൾ, തിരിച്ചറിയൽ രേഖ സഹിതം, കേരളാ വാട്ടർ അതോറിറ്റിയുടെ അടൂർ പ്രോജക്ട് ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിൽ ഹാജരാകണം.