Career (Page 7)

തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെപലപ്‌മെന്റ് (KIED) മൂന്നു ദിവസത്തെ മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കും. മെയ് 28 മുതൽ 30 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ/ എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പങ്കെടുക്കാം. കമ്മ്യൂണിക്കേഷൻ, ടൈം ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, ഇമോഷണൽ ഇന്റലിജൻസ്, ലേബർ ലോ, സ്റ്റാഫ് എൻഗേജ്‌മെന്റ്, എൻട്രി ആൻഡ് എക്‌സിറ്റ് ഫോർമാലിറ്റീസ്, പീപ്പിൾ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2950 രൂപയാണ് പരിശീലന ഫീസ് (കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയാണ് ഫീസ്. പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും, താമസമില്ലാതെ 800 രൂപയുമാണ് ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://kied.info/training-calender/ ൽ 24 ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2532890, 0484-2550322, 9188922800.

തിരുവനന്തപുരം: നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ കീഴിൽ ഒരു വർഷം നിണ്ടുനിൽക്കുന്ന കമ്പ്യൂട്ടർ ഒ ലെവൽ കോഴ്‌സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് കോഴ്സ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡെവലപ്മെന്റ് അസോസിയേറ്റ്, സ്‌പെഷ്യൽ കോച്ചിങ് സ്‌കീം എന്നീ സൗജന്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കാൻ താത്പര്യമുള്ളതും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ (2021-22, 2022-23, 2023-24) എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായവും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനു താഴെയുമുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം. താത്പര്യമുള്ളവർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 30ന് മുമ്പ് ഹാജരാകണം.

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിനു കീഴിൽ പ്രവർത്തിയ്ക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 28 ന് രാവിലെ 10.30 ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫിസിൽ വച്ച് വാക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

ഏഴാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടിക വർഗക്കാർക്കാണ് നിയമനം നൽകുക. മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. വിമുക്ത ഭടൻമാർ, ലൈറ്റ് /ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. 2024 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ ആയിരിക്കണം പ്രായം. 2024 ജൂൺ മുതൽ 2025 മാർച്ചു വരെയാണ് താത്ക്കാലികമായി നിയമിക്കുന്നതെന്ന് നെടുമങ്ങാട് ഐ റ്റി ഡി പി പ്രോജക്ട് ഓഫിസർ എസ്. സന്തോഷ് കുമാർ അറിയിച്ചു.

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ-എൻഎച്ച്എസ്) ഹംബർ ആൻഡ് നോർത്ത് യോർക്ക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്പെഷ്യാലിറ്റി ഡോക്ടർമാർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങൾ 2024 ജൂൺ 06 , 07 തീയ്യതികളിൽ എറണാകുളത്ത് നടക്കും.

ആർക്കൊക്കെ അപേക്ഷിക്കാം:

MBBS നു ശേഷം സൈക്യാട്രിയിൽ MD/DNB യോ തത്തുല്യയോഗ്യതയോ, അല്ലെങ്കിൽ DPM ഉം അധിക പ്രവൃത്തിപരിചയവും. കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കിൽ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.

ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവർഷം £52,530.00 മുതൽ £82,400.00 വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. ഉദ്യോഗാർത്ഥികൾ വിശദമായ സി.വി യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

വിശദവിവരങ്ങൾ www.nifl.norkaroots.org വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്സും, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്‌മെന്റ് എക്‌സ്‌പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

തിരുവനന്തപുരം: സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിൽ വച്ച് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ്വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് മെയ് 24 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/ ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറം സി-ആപ്റ്റിന്റെ ഔദ്യോഗിക വെബ്സെറ്റായ www.captkerala.com ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഓഫീസർ ഇൻചാർജ്, സി-ആപ്റ്റ് സബ് സെന്റർ, ബൈരായിക്കുളം എൽ. പി. സ്‌ക്കൂൾ കോമ്പൗണ്ട് , റാം മോഹൻ റോഡ്, കോഴിക്കോട് – 673004. ഫോൺ 0495 2723666, 0495 2356591, 9778751339 (ഇ.മെയിൽ : kozhikode@captkerala.com) എന്ന വിലാസത്തിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഇത് ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്. പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും. യോഗ്യത: അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം (M.Sc.) നേടിയിരിക്കണം.

അനിലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. എൻ.എം.ആർ സ്പെക്ട്രോ മീറ്റർ, സ്പെക്ട്രോ ഫ്‌ലൂറോ മീറ്റർ, ഐ.ആർ സ്പെക്ട്രോ മീറ്റർ, യു.വി-വിസിബിൾ സ്പെക്ട്രോ മീറ്റർ ആന്റ് ബി.ഇ.റ്റി അനലൈസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പരിപാലനവും ചുമതലകളിൽ ഉൾപ്പെടുന്നു. 2024 ജൂൺ 5ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.

തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടായിരിക്കും. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും.

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ ജൂൺ 30 മു മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം & കമ്യൂണിക്കേഷൻ കോഴ്സ്. ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണ് ടെലിവിഷൻ ജേണലിസം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് കോഴ്സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു. ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്.

കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org യിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 31. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275

9539084444 (ഡയറക്ടർ), 8086138827 (ടെലിവിഷൻ ജേണലിസം കോ-ഓർഡിനേറ്റർ), 7907703499 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9388533920 (ജേണലിസം & കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ).

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയിൽസിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് 2024 ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ 06 മുതൽ 08 വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് സ്‌പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.

ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്‌കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) രജിസ്‌ട്രേഷന് യോഗ്യത എന്നിവയുളളവർക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്‌കോർ കാർഡ്, , പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്‌ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇൻബേഴ്‌മെന്റിന് അർഹതയുണ്ടാകും. യു.കെയിൽ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. NMC രജിസ്‌ട്രേഷന് മുൻപ് 25,524 പൗണ്ടും NMC രജിസ്‌ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (£28,834 – £35,099) 5,199 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്‌പോൺസർഷിപ്പിനും അർഹതയുണ്ടാകും. വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിൽ ലഭിക്കും. അല്ലെങ്കിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.