Career (Page 49)

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സും യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന ടാലന്റ് മൊബിലിറ്റി ഡ്രൈവ് പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങൾ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യുകെയിലെ തൊഴിൽദാതാക്കളുമായി ഇന്റർവ്യൂ ഇതുവഴി സാധ്യമാണ്.

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യുകെ സ്‌കോറുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്‌സ് തസ്തികയിലേക്ക് (ബി എസ് സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്‌സ് (ബി എസ് സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്‌സ് (ബി എസ് സി) നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

മിഡൈ്വഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്‌സുമാർക്ക് നഴ്‌സിംഗ് ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡൈ്വഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രാക്റ്റീഷനിർമാർക്ക് ഒരു വർഷത്തെ പ്രവർത്തിപരിചയം കൂടാതെ 7 .0 ൽ കുറയാത്ത അക്കാഡമിക് IELTS സ്‌കോർ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നേടിയെടുക്കേണ്ടതുമാണ്.

ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജക്ടിലേക്ക് ഒപ്‌റ്റോ ഇലക്ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷനുള്ള ജൂനിയർ റിസർച്ച് ഫെല്ലോയെ (ജെ.ആർ.എഫ്) ആവശ്യമുണ്ട്.

നിയമനത്തിനായുള്ള അഭിമുഖം ജൂൺ 30ന് നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ 10.30ന് കോളജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : www.lbsitw.ac.in.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ നിയമനം. 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം നടക്കുന്നത്. താത്കാലിക ഒഴിവിലേക്കാണ് നിയമനം. ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അതേസമയം, സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചൈൽഡ് ഹെൽത്ത് എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9495999709/ 9495999623, 0471-2560327.

തിരുവനന്തപുരം: കേരളാ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പാസ്സസിങ്) പരീക്ഷ ജൂലൈ 18 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകിയിട്ടുളളവർക്ക് www.lbscentre.kerala.gov.in ലെ KGTE2023 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം.

മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കൂ. സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ലഭിക്കും. ഈ രജിസ്ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം.

ഫീസടയ്ക്കുവാനും സമയക്രമം തെരഞ്ഞെടുക്കുവാനുമുള്ള അവസരം ജൂൺ 27 മുതൽ ജൂലൈ 15 വരെ വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും അടക്കണം. ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും അടക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 24 ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്‌മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി ജൂലൈ എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.

തിരുവനന്തപുരം: നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഡയറക്ടർ (അഡ്മിൻ.) ന് സമർപ്പിക്കണം.

കേന്ദ്ര / സംസ്ഥാന ഗവൺമെന്റ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.

കോഴിക്കോട്: കോഴിക്കോട് കിർടാഡ്‌സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ – പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസം 29,785 രൂപ ഹോണറേറിയം ലഭിക്കും. പരമാവധി എട്ടു മാസമാണ് കാലയളവ്. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന ലഭിക്കും. Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി ജൂലൈ 7നകം സമർപ്പിക്കണം.

loan

തിരുവനന്തപുരം: ഫുഡ് ടെക്നോളജി/ലൈവ് സ്റ്റോക്ക്/കുക്കറി/ബുച്ചറി തുടങ്ങിയ കോഴ്സുകൾ പാസായി ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു. ഈ വർഷം 1000 ഔട്ട്ലറ്റുകൾ ആരംഭിക്കും. ഒരു സംരംഭ കന് എം.പി.ഐ. ഒരു ഫ്രീസർ നൽകും. ഘട്ടംഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുക്കുന്ന സംരംഭകർക്ക് ഔട്ട്ലറ്റുകൾ തുടങ്ങാൻ സഹായം നൽകുന്നത്.

കുറഞ്ഞത് 100 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുളള വൈദ്യുതി കണക്ഷനുളള കട മുറി സ്വന്തമായോ വാടകയ്ക്കോ അതിനൊപ്പം മറ്റു അനുബന്ധ ഉപകരണങ്ങളും ഔട്ട്ലറ്റിനായി ഒരുക്കണം. ഇതിന് ബാങ്കുകളിൽനിന്ന് വായ്പ ആവശ്യമുളളവരുടെ അപേക്ഷ എം.പി.ഐ. ബാങ്കുകൾക്ക് ശുപാർശ ചെയ്യും. മൈക്രോഫിനാൻസ് ബാങ്കുകളിൽനിന്നും ലഭ്യമാകുന്നതിന്റെ തിരിച്ചടവ് സംരംഭകരുടെ ഉത്തരവാദിത്വമായിരിക്കും. രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെ നടത്താം. രജിസ്ട്രേഷന്റെ മുൻഗണനാക്രമത്തിലായിരിക്കും അർഹരായവർക്ക് ഔട്ട്ലറ്റുകൾ നൽകുക. അപേക്ഷാഫോം meatproductsofindia.com ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9446489333.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിനായി ജൂൺ 29ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.