തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 24 ന് വൈകീട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്‌മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി ജൂലൈ എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

