അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ അഭിമുഖം

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലെ പാതിരപ്പള്ളി ഇ.എസ്.ഐ. ആശുപത്രിയിലേക്ക് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസറെ (ഹോമിയോ) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഹോമിയോപ്പതി ബിരുദവും എ. ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് രാവിലെ 11ന് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.