Career (Page 19)

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്, കെ കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഫെബ്രുവരി രണ്ടിന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത, പ്രായ പരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 (കൺസോളിഡേറ്റഡ് പ്രതിമാസം) പ്രായം: 22നും 40നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ യോഗ്യതയും(Basic Knowledge + Accounting Software) പ്രവർത്തിപരിചയം: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ / പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലോ ഉള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾക്ക് മികച്ച Communication Skill ആവശ്യമാണ്.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 22ന് വൈകിട്ട് അഞ്ചു മണി. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി. ഒ., തിരുവനന്തപുരം – 695034. ഇ-മെയിൽ: keralarusa@gmail.com. ഫോൺ: 0471 – 2303036.

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താത്കാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം.

അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in IT/ Computer Hardware or Electronics/ BCA/BSC (CS), സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. MCSE സർട്ടിഫിക്കേഷൻ അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ജനുവരി 24 നു രാവിലെ 11 മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക് – ഇൻ ഇന്റർവ്യൂ നടത്തും.

സി-ഡിറ്റ് സിറ്റി സെന്റർ (സ്റ്റാച്യൂവിലെ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫീസ്), സി-ഡിറ്റ് റീജിയണൽ സെന്റർ എറണാകുളം (ഡി ബ്ലോക്ക്, സെക്കന്റ് ഫ്‌ലോർ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളം), സി-ഡിറ്റ് റീജിയണൽ സെന്റർ കണ്ണൂർ (ഫിഫ്ത് ഫ്‌ലോർ, റബ്‌കോ ഹൗസ് സൗത്ത് ബസാർ, കണ്ണൂർ) എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. ഉയർന്ന പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895788311, www.careers.cdit.org.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതുള്ളവർ 2024 ജനുവരി 30 ന് രാവിലെ 10.30 മണിക്ക് വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിലാണ് ഹാജരാകേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവർത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഡോക്ടർമാർക്ക് അവസരങ്ങൾ ലഭ്യമാക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങൾ 2024 ജനുവരി 22 ന് കൊച്ചിയിൽ നടക്കും. സൈക്യാട്രി സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) ഡോക്ടർമാർക്ക് അവസരം. സ്‌പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ നിശ്ചിതസമയ പരിധിക്കുളളിൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. അപേക്ഷകരിൽ നിന്നും യു.കെ യിലെ എംപ്ലോയർ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖങ്ങൾക്കു ക്ഷണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ നിന്നും അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ (ENGLISH, MALAYALAM) 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തു നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴിയുളള യു.കെ-റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. എമിഗ്രഷൻ ആക്റ്റ് 1983 പ്രകാരം പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസിന്റെ ലൈസൻസുളള (LIC NO:B-549/KER/COM/1000+/05/8760/2011) അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് നോർക്ക റൂട്ട്സ് .

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം നടപ്പാക്കുന്ന ബാക്യാർഡ് മിനി ആർ.എ.എസ് യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്സ്, ത്രീ വിലർ ഐസ് ബോക്സ് എന്നീ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (തിരുവനന്തപുരം മേഖല) ഓഫീസിലോ, ബന്ധപ്പെട്ട മത്സ്യഭവനുകൾ മുഖേനയോ ജനുവരി 19നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 2450773.

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamkhaya.org

തിരുവനന്തപുരം: എസ്‌സിഇആർടി കേരളയിൽ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ തസ്തികയിൽ ഡെപ്യുട്ടേഷൻ ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം 25നകം ഡയറക്ടർ, എസ്‌സിഇആർടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയാവും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

കൊച്ചി: കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ കാര്യാലയത്തിലെ എൽഡി ക്ലാർക്കിന്റെ ഒരു ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ഇന്റർവ്യു നടത്തും. കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസിൽ വച്ചായിരിക്കും ഇന്റർവ്യൂ.

പരമാര ഷോപ്പിംഗ് കോംപ്ലക്സ് (യുപിഎഡി ഓഫീസ്), റൂം നമ്പർ 2, ഒന്നാംനില, പരമാര റോഡ്, പ്രസിഡൻസി ഹോട്ടലിനു സമീപം, നോർത്ത് റെയിൽവേ സ്റ്റേഷൻ, കൊച്ചി 682018) ഇന്റർവ്യൂ. ജനുവരി ഒൻപതിനു നിശ്ചയിച്ചിരുന്ന ഇന്റർവ്യു 15ലേക്ക് മാറ്റുകയായിരുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുക.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.

യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in