Career (Page 18)

തിരുവനന്തപുരം: മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് (KIED), 5 ദിവസത്തെ മാർക്കറ്റിംഗ് മാനേജ്മെന്റ്-മാനേജ്മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി രണ്ടുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

Marketing Strategies, Sales Process, Digital Marketing, Branding, Consumer Behaviour തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ ഓൺലൈനായി ജനുവരി 27ന് മുൻപ് അപേക്ഷ സമർപ്പിക്കണം. പരിശീലനം തികച്ചും സൗജന്യമാണ്. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 28 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/ 9946942210.

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്സും പാസായിരിക്കണം.

സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. വെബ്സൈറ്റ്: https://ildm.kerala.gov.in/ ഫോൺ: 0471-2365559, 9447302431.

തിരുവനന്തപുരം: കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയിൽസ്) തസ്തികകളിൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് www.kerafed.com സന്ദർശിക്കുക. ഫോൺ: 0471-2322736, 2320504.

കാസർഗോഡ്: കാസർഗോഡ് എൽ.ബി.എസ് എൻജിനീയറിംഗ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബി.ടെക് ഉം എം.ടെക് ഉം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 27 ന് രാവിലെ 10 മുതൽ നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാർത്ഥികൾ കോളജിൽ ജോയിൻ ചെയ്യാൻ വരുന്ന സമയത്തു എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള അപേക്ഷാർഥികൾ മുൻകൂട്ടി പേരു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 2560333, 9447341312.

തിരുവനന്തപുരം: കേരള പോലീസിൽ ജോലി നേടാൻ അവസരം. പോലീസ് സബ് ഇൻസ്‌പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുന്നത്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

36 വയസുവരെ റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്റീ മീറ്റർ ഉയരവും 81 സെന്റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. ജനുവരി 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

തിരുവനന്തപുരം: പട്ടിക വർഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികവർഗ്ഗ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ സർട്ടിഫിക്കറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 – 35 മദ്ധ്യേ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

നിയമന കാലാവധി ഒരു വർഷം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 31 നകം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0480 2706100.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്‌തേഷ്യ ടെക്‌നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്‌നീഷ്യൻ, അനസ്‌തേഷ്യ വിഭാഗത്തിൽ ഓക്‌സിജൻ പ്ലാന്റ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്‌നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്‌തേഷ്യ ടെക്‌നിഷ്യൻ, ഓക്‌സിജൻ പ്ലാന്റ് ടെക്‌നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലേക്കും, സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും നിയമനം. ഓരോ ഒഴിവുകളിലേക്ക് റീ എംപ്ലോയ്‌മെന്റ് മുഖേനയാണ് നിയമനം നടത്തുന്നത്. ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജനുവരി 31-നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

തിരുവനന്തപുരം: കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം. അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയിൽ 35600-75400 ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471 – 2743783.

കൊച്ചി: കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്. കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Facilitation of Research, Monitoring and Evaluaion Activities’ൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറിന്റെ താത്ക്കാലിക ഒഴിവാണുള്ളത്.

നിയമനം നടത്തുന്നതിനായി ജനുവരി 24നു രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.