Career (Page 14)

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തിൻ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോർഗൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൻ 250 പേരെ റിക്രൂട്ട്ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമേ മറ്റു മേഖലകളിലുള്ളവർക്കും തൊഴിവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തുടർന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചർച്ചയിൽ സഹകരണ സാധ്യതയുളള മേഖലകൾ കണ്ടെത്താനും തീരുമാനമായി. ചർച്ചയിൽ ആഗോളതലത്തിലെ റിക്രൂട്ട്മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി വിശദീകരിച്ചു.

ചടങ്ങിൽ വെയിൽസിലെ നഴ്‌സിംഗ് ഓഫീസർ ഗില്ലിയൻ നൈറ്റു, ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യൻ ഓഫീസ് മേധാവി മിച്ച് തിയേക്കർ, ഇന്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു. വെൽഷ് പ്രതിനിധിസംഘം 2 ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജും, നഴ്സിങ് കോളേജും സന്ദർശിക്കും.

തിരുവനന്തപുരം: കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 7ന് രാവിലെ 11 ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

റസിഡൻഷ്യൽ ടീച്ചർ തസ്തികക്ക് ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 11000 രൂപയാണ് ഓണറേറിയം. കുക്കിന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 7500 രൂപ വേതനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടിസി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666. ഇ-മെയിൽ : keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

തിരുവനന്തപുരം: എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്.

അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകുന്നതാണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നവകേരളം കർമപദ്ധതി നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in മുഖേന മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രായപരിധി 27 വയസ്സ്.

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു പുരുഷ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ മാർച്ച് 11നകം ലഭിക്കണം.

അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.സി.എസ്.ഐ പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡെവലപ്പർ – സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയറെ നിയമിക്കുന്നു. ബി.ടെക് സി.എസ്/ഐ.ടി അല്ലെങ്കിൽ എം.സി.എ/എം.എസ്.സി ഐടി/സി.എസ് ആണ് യോഗ്യത. രണ്ട് മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഉദ്യോഗാർഥികൾ മാർച്ച് നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം), വി.എച്ച്.എസ്.ഇ വിംഗ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, നാലാം നില, ഹൗസിങ് ബോർഡ് കെട്ടിടം, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബയോഡാറ്റ അയയ്ക്കണം.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും.

തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മാർച്ച് 10നകം ലഭിക്കണം.

അതേസമയം, തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ റേഡിയോതെറാപ്പി വിഭാഗത്തിൽ ലെക്ച്റർ/ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിലെ എം എസ് സി ഫിസിക്സ് രണ്ടാം ക്ലാസ്സ് ബിരുദം ആൻഡ് റേഡിയോളജിക്കൽ ഫിസിക്സിൽ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്, മെഡിക്കൽ ഫിസിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം ആൻഡ് ഭാഭാ അറ്റോമിക് റീസർച്ച് സെന്ററിൽ നിന്നുള്ള ആർ എസ് ഒ ലെവൽ III സർട്ടിഫിക്കറ്റ്. പ്രായപരിധി: 18-41 (ഇളവുകൾ അനുവദനീയം). യോഗ്യതതെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് നാലിനകം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ -0484 2312944.

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് പാഠ്യപദ്ധതി പരിഷ്‌ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്, കന്നട വിഷയങ്ങളിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തി താത്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടുവും തമിഴിലോ കന്നടയിലോ ടൈപ്പിങ് വേഗതയും ഇൻ-ഡിസൈൻ സോഫ്റ്റ് വെയറിൽ പ്രാവീണ്യവുമുള്ളവർക്കു പങ്കെടുക്കാം. മാർച്ച് ഒന്നിനാണ് അഭിമുഖം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

അതേസമയം, കേരള വനിതാ കമ്മിഷനിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മാർച്ച് 10നകം ലഭിക്കണം.

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്‌മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ- ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്‌ലോർ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ, എറണാകുളത്ത് നടക്കും. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള താൽകാലിക ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജയണൽ സെന്റർ, അഞ്ചാം നില, റബ്‌കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂരിൽ നടക്കും.

ഉയർന്ന പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്‌സൈറ്റ്: www.cdit.org, www.careers.cdit.org.

തിരുവനന്തപുരം: കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ കേന്ദ്ര കാര്യാലയം, ജില്ലാ, താലൂക്ക് ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ പത്രത്തിനോടൊപ്പം കെ.എസ്.ആർ റൂൾ 144 പാർട്ട് I പ്രകാരമുള്ള പ്രഫോർമയും, ബയോഡേറ്റയും മാർച്ച് 19ന് മുമ്പായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ ലഭ്യമാക്കണം.

അസിസ്റ്റന്റ് ഗ്രേഡ് I, സെക്രട്ടറി, ഓഫീസ് അസിസ്റ്റന്റ്, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ക്ലറിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.kelsa.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2396717. വിലാസം: നിയമ സഹായ ഭവൻ, ഹൈക്കോർട്ട് കോമ്പൗണ്ട്, എറണാകുളം, കൊച്ചി- 682031.

തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുള്ളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്‌സൈറ്റ് സന്ദർശിക്കുക.