അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ നിന്ന് മത്സരിച്ചേക്കും. ഉത്തർപ്രദേശിലെ വരണാസിക്ക് പുറമെയാണ് ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കുന്ന കാര്യം പരിഗണിക്കുക. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മോദിയുടെ തമിഴ്നാട്ടിലേക്കുള്ള വരവ്. കന്യാകുമാരിയിലെ കോയമ്പത്തൂരിലോ നിന്ന് മോദി മത്സരിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
‘ഇത്തവണ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും മത്സരിച്ചാൽ അദ്ഭുതപ്പെടാനില്ല. കാശി–തമിഴ് സംഗമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നടപടികൾ തമിഴ്നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ട്’ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ പി.കെ.ഡി.നമ്പ്യാർ ദേശിയ മാധ്യമങ്ങളോട് പറഞ്ഞത്. കന്യാകുമാരി ബിജെപിക്ക് താരതമ്യേന ശക്തിയുള്ള മണ്ഡലമാണ്. 2021ൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനും കോൺഗ്രസിന്റെ വിജയകുമാറും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. ദക്ഷിണേന്ത്യയിലേക്ക് ബിജെപിയെ വളർത്തുകയാകും ഇതിലൂടെ ലക്ഷ്യമിടുക.

