ബിജെപി ബന്ധം ഉപേക്ഷിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാനാണ് താത്പര്യമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഭീൻ രഘു ഇന്ന് എകെജി സെൻഡറിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററിന്റെ കണ്ടു. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല.
2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. എന്നും ഭീമൻ രഘു പറഞ്ഞു. താൻ രാഷ്ട്രീയം പഠിക്കാനാണ് അന്ന് ബിജെപിയിൽ ചേർന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഇപ്പോൾ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുത്തു എന്നതിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു. സിപിഎമ്മിന്റേത് ലിഖിത ഭരണഘടനയാണ്. അതിൽ താൻ വിശ്വസിക്കുന്നുമുണ്ട്.

