ഏക സിവിൽകോഡ് ; മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം

ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ച് മുസ്ലിം ലീഗ്. കോൺഗ്രസ് ഏറ്റവും കൂടുതൽക്കാലം ഇന്ത്യ ഭരിച്ചവരാണ്. ഏകീകൃത നിയമത്തിന്റെ വക്താക്കളായിരുന്നു കോൺഗ്രസ് എങ്കിൽ എന്നേ അത് നടപ്പാക്കിയേനേ എന്ന യുക്തിയാണ് മുസ്ലിം ലീഗ് ഉന്നയിച്ചത്.

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് നിലപാടെടുക്കാനായില്ലെന്ന പ്രചാരണത്തിനാണ് ലീഗ് മറുപടി നൽകിയത്. നിലപാടുകൾ വ്യക്തമായെന്നു സംഘടനാപ്രവർത്തകരും ഉറപ്പിച്ചത്തിനു ശേഷമാണു ചെറുതുരുത്തിയിൽ നടന്ന രണ്ടുദിവസത്തെ സംസ്ഥാന ക്യാമ്പ് സമാപിച്ചത്.