ലക്ഷ്യം 100 പാലങ്ങൾ – മുഹമ്മദ് റിയാസ്

രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയത് 65 പാലങ്ങളുടെ പണി.100 പാലങ്ങളുടെ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള പാർക്ക്, ടർഫ് ഗ്രൗണ്ട് തുടങ്ങിയവ നിർമിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2023–-24 വർഷത്തിനുള്ളിൽ ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇന്നലെ പാലക്കാട് ജില്ലയിലെ തരൂർ നിയോജക മണ്ഡലത്തിലെ അരങ്ങാട്ടുകടവ്, കൊളയക്കാട്, മണിയമ്പാറ എന്നീ മൂന്ന് പാലങ്ങൾ നാടിന് സമർപ്പിച്ചിരുന്നു. ഇക്കാര്യം മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.