ഏക സിവിൽ കോഡ് ; സിപിഎം ഇത്ര തരംതാഴാൻ പാടില്ല – കെ മുരളീധരൻ

സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാവമാണെന്നു കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിൽ ആശങ്കയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ആരും കാണാത്ത ഒരു ബില്ലിന്റെ പേരിൽ ഇത്ര ആവേശം കാണിക്കേണ്ടതില്ലെന്നും, സിപിഎമ്മിന്റെ കൂടെ സമരത്തിന് പോയാൽ പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പോയ അനുഭവം പലർക്കും ഉണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റുവിന്റെ കാലം മുതൽ സിവിൽ കോഡിനെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്‌. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സിപിഎം ഇത്ര തരംതാഴാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.