പൊളിച്ചുവിറ്റ ഹെവി ഗുഡ്സ് വെഹിക്കിളിനു നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി ബിനോയ് അലക്‌സിനാണ് എംവിഡിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ബിനോയിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന KL08E 2419 നമ്പര്‍ ട്രക്കിന്റെ പേരിലാണ് 27.03.2022 വരെയുള്ള കാലയളവിലെ റോഡ് നികുതി അടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. വാഹനം പൊളിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം എംവിഡിയ്ക്കെതിരായി തൃശ്ശൂര്‍ ആര്‍.ടി.ഒ.ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ബിനോയ്.

