വിവാദ തനിനിറവരകൾ (No:3)

cartoon

മലപ്പുറം ജില്ല താമസിക്കാതെ നടപ്പിൽ വരുമെന്ന് മുഖ്യമന്ത്രി ഇ എം എസ്.. മുസ്ലിംലീഗിന്റെയും സമസ്തയുടെയും നേതാവായിരുന്ന ബാഫക്കി തങ്ങളുടെ വീട്ടിൽ ചെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകിയിരിക്കുന്നു. വാർത്ത : 1969 മാർച്ച്‌ 8

ജി‌. ശേഖരന്‍ നായര്‍

കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

എൻ.ജി.ഒ സമരം കത്തിപ്പടരുന്ന കാലം. സമരത്തെ അവഗണിച്ച് കൂടുതൽ ജീവനക്കാർ ജോലിക്ക് ഹാജരായി എന്ന് ദിവസേന സർക്കാർ പത്രക്കുറിപ്പ് ഇറക്കും. ഇതിന്റെ ആക്ഷേപ ഹാസ്യമായിരുന്നു പി.കെ. മന്ത്രിയുടെ കാർട്ടൂൺ. അനുമതിയില്ലാതെ ഒരു സർക്കാർ ജീവനക്കാരൻ, മേൽ ഉദ്യോഗസ്ഥന്റെ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന കാഴ്ചയാണ് കാർട്ടൂണിന്റെ പശ്ചാത്തലം. മേൽ ഉദ്യോഗസ്ഥന്റെ മടിയിൽ വനിതാ ജീവനക്കാരി ഇരിയ്ക്കുന്നതാണ്‌ രംഗം .

“എത്ര ശതമാനം കയറി എന്ന് അറിയാൻ വന്നതാണ് സാർ ” കാർട്ടൂണിലെ കീഴ്ജീവനക്കാരൻ കഥാപാത്രത്തിന്റെ മറുപടിയായി പി.കെ. മന്ത്രിയുടെ ഒരു വരി കമന്റ് !
ഈ കാർട്ടൂൺ ചിത്രം തന്റെ മുമ്പിലിരിയ്ക്കുന്നവർക്ക് നേരെ നീട്ടി എ.കെ.ജി പറഞ്ഞു. ” ഇതാണ് എല്ലാ ഓഫീസുകളിലും ഇന്ന് നടക്കുന്നത്. ” ജനം ആർത്തു ചിരിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ഉദ്യോസ്ഥ മേഖലയെ പിടിച്ചുലച്ച നൂറുകണക്കിന് കാർട്ടൂണുകൾ പി.കെ മന്ത്രിയുടെ കൈയ്യൊപ്പോടു കൂടി പിറന്നവയായിരുന്നു.
ഒരു കാലത്ത് ജനങ്ങൾ ഈ കാർട്ടൂണുകൾക്കു വേണ്ടി കാത്തിരിയ്ക്കുമായിരുന്നു. പഴയ തലമുറ മറക്കാത്ത മന്ത്രിയുടെ കാർട്ടൂണുകൾക്ക് ഇന്നും കാലിക പ്രസക്‌തിയുള്ളവയാണ്.

ജി‌ ശേഖരന്‍ നായര്‍

ജി‌ ശേഖരന്‍ നായര്‍