ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ആദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് ക്ലിഫ് ഹൗസിൽ നിർമ്മിക്കുന്നത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.

അതേസമയം, നേരത്തെ ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് എഞ്ചീനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.