‘അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം’; രക്തസാക്ഷി ദിനത്തില്‍ മഹാത്മാഗാന്ധിയെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ബാപ്പുവിന്റെ പുണ്യ ദിവസം അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇന്ന്, രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എന്നും ഓര്‍മ്മിക്കപ്പെടും’ – എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.