ന്യൂഡൽഹി: യുകെ പ്രധാനമന്ത്രി ഋഷി സുനക് അക്ഷർധാം ക്ഷേത്രൽ ദർശനം നടത്തി ഭാര്യ അക്ഷതാ മൂർത്തിയും സുനകിനൊപ്പം ക്ഷേത്ര ദർശനം നടത്തി. ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് ഋഷി സുനക് ഇന്ത്യയിലെത്തിയത്.
യുകെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വൻ സുരക്ഷാ സന്നാഹത്തെ ഇവിടെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
താൻ അഭിമാനിയായ ഒരു ഹിന്ദുവാണ്. അങ്ങനെയാണ് താൻ വളർന്നത്. താൻ ഇവിടെയായിരിക്കുമ്പോൾ തനിക്ക് ക്ഷേത്രം സന്ദർശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രക്ഷാബന്ധൻ ഉണ്ടായിരുന്നു. സഹോദരിയിൽ നിന്നും ബന്ധുവിൽ നിന്നും രാഖികളും ലഭിച്ചിരുന്നു. തിരക്കുകൾക്ക് ഇടയിലായിരുന്നതിനാൽ ജന്മാഷ്ടമി ആഘോഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്ര ദർശനം നടത്തിയാൽ ഈ ദുഃഖം മാറ്റാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഋഷി സുനക് പറഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

