ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്‌സനും സിഇഒയുമായി നിയമിതയായി ജയ വർമ സിൻഹ. കേന്ദ്ര സർക്കാരാണ് നിയമനം നൽകിയത്.
അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. സെപ്റ്റംബർ ഒന്നിന് ജയ വർമ ചുമതലയേൽക്കും. ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്) അംഗവുമാണ് ജയ വർമ സിൻഹ.
റെയിൽവേ ബോർഡ് ചെയർപഴ്‌സനും സിഇഒയും ആയി ജയ വർമ സിൻഹയെ നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

