ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്ര ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. ഐഎസ്ആർഒയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിലം തൊടുന്നതിന് മുൻപായി ലാൻഡറിലെ ഇമേജർ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള ഹൈ റസല്യൂഷൻ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതുമുണ്ട്.

അതേസമയം ചന്ദ്രയാൻ 3ന്റെ പ്രഗ്യാൻ റോവർ ചന്ദ്രനിലിറങ്ങിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഭാരതത്തിന്റെ ചിഹ്നവും ഐ എസ് ആർ ഒ ലോഗോയും ആലേഖനം ചെയ്യുകയും ചെയ്തിട്ടുണ്ട്.