ന്യൂഡൽഹി: ആദിത്യ-എൽ1 ദൗത്യം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ഓഗസ്റ്റ് 30 നും സെപ്റ്റംബർ ആദ്യവാരത്തിനുമിടയ്ക്കായിരിക്കും വിക്ഷേപണം നടക്കുകയെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എക്‌സ്‌പോസാറ്റിന്റെ വിക്ഷേപണം അതായത് എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് ഈ വർഷം നടക്കും. രാജ്യത്തെ ആദ്യത്തെ പോളാരിമീറ്റർ ഉപഗ്രഹമാണിത്. ബഹിരാകാശത്തെ എക്‌സ്-റേ ഉറവിടങ്ങളെക്കുറിച്ച് പഠിക്കാനാണ് ഇത് വിക്ഷേപിക്കുന്നത്. ഇതിന്റെ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹവും വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ. ഐഎസ്ആർഒ മേധാവി ഡോ എസ്.സോമനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻസാറ്റ്-3ഡിഎസ് എന്നാണ് ഇതിന്റെ പേര്. ഇത് രാജ്യത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകും.
ഇതിനുപുറമെ, ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിന്റെ ആളില്ലാ ഫ്‌ലൈറ്റ് ടെസ്റ്റ് ആയിരിക്കും ഏറ്റവും വലിയ ദൗത്യം. കൂടാതെ, രണ്ട് തവണ ക്രൂ മൊഡ്യൂളിന്റെ ആളില്ലാ ഫ്‌ലൈറ്റ് ടെസ്റ്റിന് ശേഷം ഗഗൻയാൻ ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഇന്ത്യയിൽ നിർമ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാകും ബഹിരാകാശ യാത്ര. ഇതിന് ശേഷം ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത ദൗത്യം നിസാർ (NISAR). ഇന്ത്യ-യുഎസ് നിർമ്മിച്ച സിന്തറ്റിക് അപ്പേർച്ചർ റഡാറും വിക്ഷേപണത്തിന് ഒരുങ്ങുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

