റെയിൽവേ പാലം തകർന്നു വീണു; 17 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു

ഐസ്വാൾ: നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണു. മിസോറാമിലാണ് സംഭവം. അപകടത്തിൽ പതിനേഴ് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

തലസ്ഥാനമായ ഐസോളിൽ നിന്ന് ഇരുപത്തിയൊന്ന് കിലോമീറ്റർ അകലെയാണ് സംഭവം. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. പതിനേഴ് മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് പോലീസ് അറിയിച്ചത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബംത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.