ഇൻഡോ-ചൈന കമാൻഡർ തല ചർച്ച; അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണ

ന്യൂഡൽഹി: അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണ. ഇൻഡോ-ചൈന കമാൻഡർ തല ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. യഥാർത്ഥ നിയന്ത്രണരേഖയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചർച്ചകൾ നടന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

ശേഷിക്കുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചർച്ച തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. സൈനിക പിൻമാറ്റം സംബന്ധിച്ച് തീരുമാനം ഈ ചർച്ചയിൽ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.