ഇംഫാൽ: മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി. കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ), ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കലാപത്തിൽ പ്രതിഷേധിച്ചാണ് നടപടി. രണ്ട് എംഎൽഎമാരാണു പാർട്ടിക്കുള്ളത്.
ഗവർണർ അനുസൂയ യുകെയ്ക്ക് അയച്ച കത്തിലാണ് പിന്തുണ പിൻവലിക്കുന്നതായി എംഎൽഎമാർ വ്യക്തമാക്കിയിരുന്നത്. മണിപ്പൂരിലെ നിലവിലെ അവസ്ഥ സൂക്ഷ്മമായി പരിശോധിച്ചതായും ഇനിയും സർക്കാരിനെ പിന്തുണയ്ക്കുന്നതു ഫലപ്രദമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പാർട്ടി പിന്തുണ പിൻവലിച്ചെങ്കിലും കേവല ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിനു ഭീഷണിയില്ല. മണിപ്പൂരിൽ പുതിയതായി 10 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെകൂടി സർക്കാർ വിന്യസിച്ചിട്ടുണ്ട്.

