തിരുവനന്തപുരം: സൗദി അറേബ്യയിലെ പള്ളികളിൽ മൈക്കിലൂടെ വാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെൻസായാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സൗദിയിലേക്ക് യാത്രപോയപ്പോൾ ഒരിടത്തും ബാങ്കുവിളി കേട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തു നിന്നും വാങ്ക് വിളികേൾക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടെയുണ്ടായിരുന്ന ആളിനോട് ചോദിച്ചപ്പോൾ അവിടെ പ്രാർത്ഥനകളെല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. പുറത്തു വാങ്ക് കേട്ടാൽ വിവരമറിയും. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാൻ അവിടെ അവർക്ക് അവകാശമുണ്ട്. പക്ഷെ പുറത്തുകേട്ടാൽ അത് പബ്ലിക് ന്യൂയിസെൻസാണ്.അത് പാടില്ലെന്നും അതാണവിടുത്തെ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്… ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

