വ്യവസായ രംഗത്ത് പുത്തനുണർവ്വ് നൽകുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; രാജ്യത്ത് സെമികണ്ടക്ടർ നിർമാണശാല ആരംഭിക്കുന്നതിന് 50 ശതമാനം സാമ്പത്തിക പിന്തുണ നൽകും

ഗാന്ധിനഗർ: വ്യവസായ രംഗത്ത് പുത്തനുണർവ്വ് നൽകുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സെമികണ്ടക്ടർ നിർമാണശാല ആരംഭിക്കുന്നതിന് 50 ശതമാനം സാമ്പത്തിക പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സെമികോൺ ഇന്ത്യ 2023′ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സെമികണ്ടക്ടർ വ്യവസായത്തിനായി സർക്കാർ ചുവന്ന പരവതാനി വിരിച്ചിരിക്കുകയാണ്. സെമികോൺ ഇന്ത്യയുടെ ഭാഗമായി തങ്ങൾ സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വർധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണ ശാലകൾ ആരംഭിക്കുന്നതിന് സാങ്കേതിക വിദ്യാ സ്ഥാപനങ്ങൾക്ക് ഇപ്പോൾ 50 ശതമാനം സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ 300 കോളേജുകളിൽ സെമികണ്ടക്ടർ രൂപകൽപനയുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കും. ഇന്ത്യയിലെ സെമികണ്ടക്ടർ രംഗത്തെ നിക്ഷേപ അവസരങ്ങൾ ലക്ഷ്യമിട്ടാണ് സെമികോൺ ഇന്ത്യ കോൺഫറൻസ് നടക്കുന്നത്.