ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പി.എം കിസാൻ) 14-ാം ഗഡു വ്യാഴാഴ്ച്ച അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും. അർഹരായ കർഷക കുടുംബങ്ങൾക്ക് മൂന്ന് ഗഡുക്കളായി വർഷത്തിൽ 6000 രൂപയാണ് നൽകുന്നത്.
ഗുണഭോക്താക്കൾ 14-ാം ഗഡുവിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. പി.എം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക നോക്കി പണം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം.
https://pmkisan.gov.in എന്ന പിഎം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. ഹോം പേജിൽ ‘Farmer Corner’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിന് ശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക. ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം , ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം. അതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.

