തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ റെയിൽവേ ബോർഡിന് സമർപ്പിച്ച് കെ റെയിൽ. റെയിൽവേ ബോർഡ് ആവശ്യപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കെ റെയിൽ സമർപ്പിച്ചതായി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടർനടപടികൾ നിർദ്ദേശം നൽകാൻ ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഹൈബി ഈഡന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് റെയിൽവേമന്ത്രി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലാത്തതിനാൽ ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന് കെ റെയിൽനോട് നിർദ്ദേശം നൽകി. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും അശ്വനി വൈഷണവ് അറിയിച്ചു.

