ന്യൂഡൽഹി: സൗരോർജ്ജത്തിന്റെ ലഭ്യത മെച്ചപ്പെടുത്താൻ ലോകത്തിനുമുന്നിൽ ആഹ്വാനവുമായിപ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന് ആഹ്വാനമാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. 20 രാജ്യങ്ങളുടെ കാലാവസ്ഥ ഉച്ചകോടിക്കിടെ നടന്ന പരിപാടിയിൽ ലോക നേതാക്കളോട് സംസാരിക്കുകയാണ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് വലിയ ആശയമാണ്. ലോകത്തിന് മുഴുവനും ശുദ്ധവും ഹരിതവുമായ ഭാവി ഉണ്ടാകണമെങ്കിൽ പരസ്പരം ബന്ധമായ ഇത്തരം അന്തർദേശീയ ഗ്രിഡുകൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സോളാർ ഗ്രിഡുകളുടെ ആദ്യ അന്താരാഷ്ട്ര ശൃംഖലയാണിത്. സോളാർ പവർ പ്ലാന്റുകൾ, കാറ്റാടി ഫാമുകൾ, ഗ്രിഡുകൾ എന്നിവയെ സമന്വയിപ്പിക്കുകയും എല്ലാവർക്കും ശുദ്ധമായ ഊർജ്ജം ഉറപ്പാക്കുകയും ചെയ്യുന്നു. സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം.
ഇന്ത്യയിലെയും യുകെയിലെയും സർക്കാരുകളാണ് പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്. ഇന്റർനാഷണൽ സോളാർ അലയൻസ്, ലോക ബാങ്ക് തുടങ്ങിയവയുടെ സഹകരണവും ഉണ്ട്.

