മഅദനിക്ക് സ്വന്തം നാട്ടിൽ തങ്ങാൻ സുപ്രീം കോടതി അനുമതി നൽകി

ഡൽഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി മഅദനിക്ക് സ്വന്തം നാടായ കൊല്ലത്ത് തങ്ങാനായി സുപ്രീം കോടതി അനുമതി നൽകി. വൃക്ക മാറ്റി വയ്ക്കണമെന്ന് സഹിതം ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതിനാൽ തുടർ ചികിത്സക്കായി കൊല്ലം ജില്ല വിട്ട് കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും കോടതി സമ്മതം നല്കി. നാട്ടിൽ പോയി കഴിഞ്ഞു ഓരോ 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാകാനും മഅദനിയോട് പറഞ്ഞിട്ടുണ്ട് . ബെംഗളൂരു സ്ഫോടന കേസിലെ സാക്ഷി വിസ്താരം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു ഇളവ് മഅദനിക്ക് നൽകിയത്. എന്നാൽ കോടതി ആവശ്യപ്പെടുമ്പോൾ വിചാരണ സമയത് എത്തണമെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ,എം എം സുന്ദരേഷ്‌ എന്നിവർ അടങ്ങിയ ബഞ്ച് നിർദ്ദേശം നൽകി

ഇത്തവണ മഅദനിക്ക് നാട്ടിലേക്ക് പോകാൻ കർണാടക പോലീസിന്റെ അകമ്പടിയോ കേരള പോലീസിന്റെ മേൽനോട്ടമോ ഒന്നും കോടതി മുന്നോട്ട് വച്ചില്ല. മഅദനിയുടെ ആരോഗ്യ നില വഷളായി തുടരുന്നതിനാൽ കൊല്ലം ജില്ലാ വിട്ട് ചികിത്സക്ക് പോകേണ്ടി വരുമെന്ന് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചപ്പോൾ കൊല്ലം പോലീസിന്റെ അനുമതി വാങ്ങി ചികില്സക്ക് പുറത്ത് പോകാമെന്ന് കോടതി അനുവാദം നൽകി. എന്നാൽ ജാമ്യത്തിൽ ഇളവ് നൽകി മഅദനിയെ സ്വന്തം ജില്ലയിൽ അയക്കുന്നതിന് സംസ്ഥാനം എതിർത്തെന്ന് രേഖപ്പെടുത്തണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. മോശമായ ആരോഗ്യമായതിനാൽ ഇളവ് കൊടുക്കുമ്പോൾ അതിനെ എതിർക്കരുതെന്ന് കോടതി ബെഞ്ചിലെ അംഗമായ എം എം സുന്ദരേഷ് അഭിപ്രായപ്പെട്ടു.