ന്യൂഡല്‍ഹി: ഡ്രോണുപയോഗിച്ചുള്ള ആക്രമണത്തെ ചെറുക്കാന്‍ നടപടിയുമായി ഡിആര്‍ഡിഒ. ഇതോടെ ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍ കണ്ടെത്താനും ഇവ ആകാശത്ത് വച്ചുതന്നെ നശിപ്പിക്കാനും സൈന്യത്തിനു കഴിയും. മൂന്ന് കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഡ്രോണുകളെ കണ്ടെത്താന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ ലേസറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
രണ്ടരകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം ലേസര്‍ സിഗ്നല്‍ ഉപയോഗിച്ച് തകര്‍ക്കാനുമുള്ള പ്രഹരശേഷിയും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് ഡിആര്‍ഡിഒ സാങ്കേതിവിദ്യ കൈമാറിയിട്ടുണ്ട്.
2020ല്‍ വിവിഐപികളുടെ സുരക്ഷയ്ക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയിലും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിലും ഡ്രോണ്‍ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നു.ഡ്രോണ്‍ വേധ സംവിധാനം നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറാനും ഡിആര്‍ഡിഒ ഒരുക്കമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

