അമിതമായ ഉറക്ക ഗുളിക ഉപയോഗിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക ഉപയോഗിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.മൊഴി എടുക്കാനായി ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.