തിരുവനന്തപുരം: അഭിഭാഷകനെ കോടതി വളപ്പിൽ വെച്ച് മർദ്ദിച്ചു. നെടുമങ്ങാട് കോടതി വളപ്പിലാണ് സംഭവം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിന് നേരെയാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.
പ്രകാശന്റെ തലയ്ക്ക് കുട കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ തലയ്ക്ക് രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. ഇയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. കോടതി വരാന്തയിൽ വച്ച് വക്കിലായ സജീബിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ പ്രകാശിന് നേരെയുള്ള ആക്രമണം നടത്തിയത്.

