അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബസുകളിൽ സൗജന്യ യാത്ര. നവംബർ ഒന്ന് 2023 മുതൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ചെയ്യാം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.

സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി/ പ്രൈവറ്റ് ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.