തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെ സി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ റിപ്പോർട്ട് അംഗീകരിച്ചത്.
റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി. കേസിൽ കെ സി വേണുഗോപാലിന് ക്ലീൻചിറ്റ് നൽകിക്കൊണ്ട് സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
കേന്ദ്രമന്ത്രിയായിരിക്കെ കെസി വേണുഗോപാൽ തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരി ഉന്നയിച്ച ആരോപണം. എന്നാൽ, പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു.

