ഓണം ഘോഷയാത്ര; ഗവർണറെ ക്ഷണിച്ച് സർക്കാർ, ഓണക്കോടി സമ്മാനിച്ചു

തിരുവനന്തപുരം: ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

മന്ത്രിമാർ ഗവർണർക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർക്ക് ഓണക്കോടി സമ്മാനിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.