സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ; എം വി ഗോവിന്ദനെതിരെ പരിഹാസവുമായി ഓർത്തഡോക്‌സ് ബിഷപ്പ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്പ്. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ നല്ലതാണ്. സമാധാനപരമായ പര്യവസാനത്തിനും എതിരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് എം വി ഗോവിന്ദന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചർച്ചകൾ നല്ലതാണ്.
സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.
പക്ഷെ ,
സുപ്രീം കോടതി വിധിയും
ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…
.
.
?? – സഖറിയാ മാർ സേവേറിയോസ്