പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പരാതി അറിയിച്ച് ഹർഷിന

വയനാട്: നീതി ലഭിക്കാനായി പോരാട്ടം കടുപ്പിച്ച് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷിന. വയനാട്ടിലെത്തിയെ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന തന്റെ ദുരിതാവസ്ഥ വിവരിച്ചു. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോൾ ചെയ്യാമായിരുന്നുവെന്ന് ഹർഷീന വ്യക്തമാക്കി.

ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുകയെന്നും ഹർഷീന ചോദിക്കുന്നു. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ബോർഡിനെതിരെ ഹർഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നെന്നായിരുന്നു ഹർഷിന പരാതിയിൽ വ്യക്തമാക്കിയിരുന്നത്.