പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ട്; ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചികിത്സാ വിവാദത്തിൽ ഇനി ഒന്നും പറയാനില്ല. പറയേണ്ടതെല്ലാം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇതിൽ സിപിഎം തെറ്റ് തിരുത്തിയെങ്കിൽ നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ല. ഉമ്മൻചാണ്ടി ബ്രാൻഡിങ്ങിൽ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്, മറിച്ച് പ്രവർത്തിയിൽ ആയിരുന്നു. തൃക്കാക്കരയിലും വികസനം ഇല്ലെന്ന് ആയിരുന്നു ഇടതുപക്ഷം വാദിച്ചിരുന്നത്. എന്നാൽ ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്നും സിപിഎമ്മിന് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ദുർബല വാദങ്ങൾ ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.