മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നതിന് സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനമാണെന്ന് രാഷ്ട്രപതി

ന്യൂഡൽഹി : ഇന്ത്യയെ പൂർണമായും വളർത്തിയെടുക്കാൻ സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനമാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ തന്നെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്കല്ലാതെ ആർക്കും കഴിയില്ലെന്ന് മുർമു അഭിപ്രായപ്പെട്ടു. റൈസിംഗ് വനിതാ വിജയികളെ ആദരിക്കുന്നതിന് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഷ്‌ട്രപതി ഈ അഭിപ്രായം ഉന്നയിച്ചത്.

വനിത വിജയികളെ ആദരിക്കുന്ന ഈ പരിപാടി മഹത്വപരമായതാണ്. രാജ്യത്തിലെ സ്ത്രീകൾക്ക് ആദരവും അവസരങ്ങളും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്- എന്നിങ്ങനെയായിരുന്നു രാഷ്ടപതി പ്രസംഗിച്ചത്. സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നതിയിലേക്ക് ഉയർന്നു വരാൻ ആവശ്യമായ എല്ലാ അവസരങ്ങളും സൃഷ്ടിക്കുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.