കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരരംഗത്ത് നിങ്ങൾക്ക് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണി സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
തങ്ങൾ എല്ലാ സാദ്ധ്യതകളും തുറന്നിട്ടിരിക്കുകയാണ്. അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമ്പോൾ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, രണ്ടു ദിവസത്തിനുള്ളിൽ അന്തിമ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ബിജെപി തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബിജെപി ആരംഭിച്ചു. ഓഗസ്റ്റ് 12 ന് പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗവും എൻഡിഎ യോഗവും ചേരും.

