പ്ലാറ്റ്‌ഫോം ഡെലിവറി ഫീസ് അവതരിപ്പിച്ച് സൊമാറ്റോ. പരീക്ഷണമെന്ന നിലയിലാണ് ഇവ നടപ്പാക്കാൻ കമ്പനിയൊരുങ്ങുന്നത്. സൊമാറ്റോയുടെ ഗോൾഡ് ലോയൽറ്റി അംഗങ്ങൾക്കും പുതിയ പരിഷ്‌കാരം ബാധകമാണെന്നാണ് കമ്പനി പറയുന്നത്. ലാഭത്തിന് പുതിയ വഴി കണ്ടെത്തുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സൊമാറ്റോ നടപ്പാക്കാൻ പോകുന്നത്.
കമ്പനിയുടെ എതിരാളിയായ സ്വിഗ്ഗിയും അടുത്തിടെ പ്ലാറ്റ് ഫോം ഫീസ് നടപ്പാക്കിയിരുന്നു. എന്നാൽ ഫീസ് വരുമാനം വർധിപ്പിക്കലുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ സൊമാറ്റോ ഫിറ്റ്നസ് ഓഫീസറെ നിയമിച്ചത് ഏറെ വാർത്തയായിരുന്നു.

