പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 5 നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു

ഓഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 21 ആണ്. പുതുപ്പള്ളിയ്ക്ക് പുറമെ ഝാർഖണ്ഡ്, ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.