ഡൽഹി : സി പി എമ്മിന്റെ പി ബി അംഗവും മുൻപത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രകാശ് കാരാട്ടിനെതിരെ ആരോപണം ഉന്നയിച്ച് ബി ജെ പി എം പി നിഷികാന്ത് ദുബെ. പ്രകാശ് കാരാട്ടിന് അമേരിക്കൻ വ്യവസായിയായ നെവില്ല റോയ് സിംഗുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബി ജെ പി എം പി പറഞ്ഞത്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിൽ അമേരിക്കൻ വ്യവസായി നിക്ഷേപം നടത്തിയെന്നും സി പി എമ്മിന് ദേശവിരുദ്ധരാണ് കൂട്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് നടന്ന അവിശ്വാസ പ്രമേയചർച്ചയ്ക്കിടയിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിൽ പരിഹസിച്ച ശേഷമായിരുന്നു എം പി സി പി എമ്മിന് നേരെ ആഞ്ഞടിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം ആദ്യം സംസാരിച്ചത് കോൺഗ്രസ് എം പി ഗൗരവ് ഗോഗോയ് ആയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്ന് കോൺഗ്രസ് ലോക്സഭാ സെക്രട്ടറിയേറ്റിന് കത്ത് തന്നിരുന്നുവെന്ന് ബി ജെ പി വ്യക്തമാക്കി.

