സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ; നില ഗുരുതരം

കൊച്ചി: സിനിമാ സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സിദ്ദിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തിന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം.