സ്‌പീക്കറുടെ മണ്ഡലമായ കോടിയേരിയിൽ കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം : സ്പീക്കർ എം എൻ ഷംസീറിന്റെ മണ്ഡലമായ കോടിയേരിയിൽ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ഇക്കാര്യം ജനങ്ങളെ അറിയിച്ചു കൊണ്ട് എം എൻ ഷംസീർ തന്നെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്.

ഗണപതി മിത്താണെന്ന സ്‌പീക്കറുടെ വാദം കേരളത്തിൽ ആളിക്കത്തിയിരുന്നു. ഹിന്ദു സംഘടനകളും പ്രതിപക്ഷവും ബി ജെപിയും ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശക്തമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കു പ്രതികരണം നടത്തിയെങ്കിലും സ്പീക്കർ മാപ്പ് പറഞ്ഞിരുന്നില്ല. ഇപ്പോൾ സ്വന്തം മണ്ഡലത്തിലെ തന്നെ ക്ഷേത്ര കുളത്തിന്റെ നവീകരണ ഫണ്ട് അനുവദിച്ചതിലൂടെ സ്പീക്കർ മാതൃകയാവാൻ ശ്രമിക്കുന്നുവെന്നാണ് തോന്നുന്നത്.