മണിപ്പൂർ കലാപത്തിൽ ഇടപെട്ട് സുപ്രീംകോടതി ; അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു

ഡൽഹി : മണിപ്പൂർ വിഷയത്തിൽ പരിഹാരം കാണാൻ ഹൈക്കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ഗീത മിത്തൽ, ശാലിനി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരാണ് സമിതിയിലുള്ളത്. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പ്രത്യേക അന്വേഷണം നടത്തുന്നതിനായി മുൻ ഐ പി എസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനോടൊപ്പം സമിതിക്ക് സുരക്ഷ ഉറപ്പാക്കാൻ മണിപ്പൂർ സർക്കാരിനോട് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. കോടതി ഈ വിഷയം പരിഗണിക്കവെ മണിപ്പൂരിൽ നിന്നുള്ള അഭിഭാഷകൻ വികാരാധീതനായി. ദേശീയ പാതകളിൽ സ്വന്തമായി പരിശോധന നടത്താൻ സംഘമുണ്ടെന്നും അവർ റോഡ് തടഞ്ഞു പണം വാങ്ങുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.