കൊച്ചി: സ്‌കൂൾ പ്രവൃത്തി ദിനം കുറച്ച തീരുമാനത്തിൽ സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി. 2023-2024 അധ്യായന വർഷത്തിൽ സ്‌കൂളുകളിലെ പ്രവൃത്തി ദിവസങ്ങൾ 205 ആക്കി കുറച്ച സംഭവത്തിലാണ് സർക്കാർ മറുപടി നൽകണണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. സർക്കാർ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി അറിയിച്ചത്.
സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ കലണ്ടർ ചോദ്യംചെയ്ത് മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രവൃത്തിദിനം കുറച്ചത് വിദ്യാർഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്നും സിലബസ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ സ്‌കൂൾ പ്രവൃത്തി ദിനം 210 ആയിരുന്നു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഇത് 205 ആക്കി കുറച്ചത്.

