ഓണത്തിന് മുൻപ് 2 മാസത്തെ ക്ഷേമപെൻഷൻ; തുക അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ഓണത്തിന് മുൻപ് സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ചെയ്യും. രണ്ട് മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി ധനവകുപ്പും ക്ഷേമനിധി ബോർഡും തുക അനുവദിച്ചു. ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ചാണ് ഉത്തരവിറക്കിയത്.

ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. 3,200 രൂപയാണ് പെൻഷൻ തുകയിനത്തിൽ ലഭിക്കുക.