തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നാണ് കേരളത്തിന് തിരിച്ചടി നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരെ പി.എസ്.സി അംഗീകരിച്ച 43 അംഗ അന്തിമപ്പട്ടികയിൽ നിന്നുതന്നെ നിയമിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.
രണ്ട് ആഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നാണ് ഉത്തരവ്. ഇതുവരെ യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താൻ ട്രൈബ്യൂണൽ നിർദ്ദേശം നൽകി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയിൽ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നാണ് വിധിയ്ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയത്. വിധി എന്തായാലും സർക്കാർ നടപ്പിലാക്കാമെന്നും അതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

